BollywoodCinemaGeneralIndian CinemaLatest News

പൂജ സിംഗാളിനൊപ്പമുള്ള അമിത് ഷായുടെ ചിത്രം പങ്കുവച്ചു: സംവിധായകൻ അവിനാഷ് ദാസ് അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥയും ഒപ്പം നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിൽ സംവിധായകൻ അവിനാഷ് ദാസ് അറസ്റ്റിൽ. ഗുജറാത്ത് പൊലീസാണ് അവിനാഷ് ദാസിനെ ചൊവ്വാഴ്ച മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ അഹമ്മദാബാദിലെത്തിച്ചതായി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.

വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് ഐപിസി സെക്‌ഷൻ 469 വകുപ്പ് ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ദേശീയ പതാക ധരിച്ച സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതിന് എതിരായ വകുപ്പും ചുമത്തിയിട്ടുണ്ട്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജൂൺ മാസത്തിലാണ് അവിനാഷിനെതിരെ കേസെടുത്തത്. ആഭ്യന്തരമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സെഷൻസ് കോടതി അവിനാഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയും അപേക്ഷ നിരാകരിച്ചതോടെയാണ് അവിനാഷിനെ അറസ്റ്റ് ചെയ്തത്.

Also Read: പ്രാദേശിക സ്വഭാവമില്ല, മഹാവീര്യരുടെ കഥ ഇന്റര്‍നാഷണലാണ്: എബ്രിഡ് ഷൈന്‍

അമിത് ഷായും ഝാർഖണ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളും ഒന്നിച്ചുള്ള ചിത്രമാണ് അവിനാഷ് ദാസ് ട്വിറ്ററിൽ പോസ്റ്റുചെയ്തത്. 2017ൽ ഒരു പൊതുവേദിയിൽ നിന്നുള്ള ചിത്രം പൂജയുടെ അറസ്റ്റിന് ഏതാനും ദിവസം മുമ്പുള്ളതെന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ചത്. ദേശീയ പതാക ധരിച്ച് നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും അവിനാഷ് പോസ്റ്റ് ചെയ്തിരുന്നു.

‘അനാർക്കലി ഓഫ് ആര’, ‘രാത് ബാക്കി ഹൈ’ എന്നീ ചലച്ചിത്രങ്ങളുടെയും നെറ്റ്ഫ്ലിക്സിലെ ഹിറ്റ് പരമ്പര ‘ഷി’യുടെയും സംവിധായകനാണ് അവിനാഷ്.

shortlink

Related Articles

Post Your Comments


Back to top button