CinemaGeneralIndian CinemaKollywoodLatest News

വിജയ് ചിത്രം ‘ദളപതി 67’ൽ സാമന്ത എത്തുന്നത് നെ​ഗറ്റീവ് റോളിൽ‍

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. വിക്രമിന്റെ ​ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദളപതി 67’ന് ഉണ്ട്. സാമന്തയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ‌

Also Read: പൂജ സിംഗാളിനൊപ്പമുള്ള അമിത് ഷായുടെ ചിത്രം പങ്കുവച്ചു: സംവിധായകൻ അവിനാഷ് ദാസ് അറസ്റ്റിൽ

സാമന്തയും വിജയ്‍യും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ‘ദളപതി 67’. ‘തെരി’, ‘കത്തി’, ‘മെർസൽ’ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തെ അഭിനയിച്ചത്. ഈ ചിത്രങ്ങളിൽ ഇരുവരും ജോഡികളായിട്ടായിരുന്നു അഭിനയിച്ചത്. എന്നാൽ, ‘ദളപതി 67’ൽ സാമന്ത വിജയ്‌യുടെ ജോഡിയായല്ല മറിച്ച് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത മാസം സാമന്തയുടെ കഥാപാത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഗ്യാങ്‌സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് ‘ദളപതി 67’. ചിത്രത്തിൽ സാമന്ത പൊലീസ് വേഷത്തിലാകും എത്തുക എന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. നേരത്തെ വിക്രം നായകനായ ‘പത്ത് എൻട്രതുക്കുള്ളെ’ എന്ന സിനിമയിൽ സാമന്ത നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button