BollywoodCinemaGeneralIndian CinemaLatest News

ഇത് ലാൽ സിംഗ് ഛദ്ദയുടെ ലോകം: മനോഹരമായ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമയായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസ്, വിയാകോം 18 സ്റ്റുഡിയോസ്, പാരമൗണ്ട് പിക്ചേർഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: വിഖ്യാത സംവിധായകൻ ജാഫർ പനാഹിയെ ജയിലിലടച്ച് ഇറാൻ: പ്രതിഷേധവുമായി സിനിമ ലോകം

ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണ വേളയിലെ നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ‘കഹാനി’ എന്ന ഗാനമാണ് വീഡിയോയുടെ പിന്നണിയിൽ കൊടുത്തിരിക്കുന്നത്. ആമിർ ഖാൻ, കരീന കപൂർ, നാഗചൈതന്യ തുടങ്ങിയവരെ വീഡിയോയിൽ കാണാം. കൂടാതെ, നാഗചൈതന്യയുടെ ക്യാരക്ടർ പോസ്റ്ററും റിലീസായിട്ടുണ്ട്. ‘ബലരാജു’ എന്ന കഥാപാത്രത്തെയാണ് നാ​ഗചൈതന്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ടോം ഹാങ്ക്സ് നായകനായ ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ത്രീ ഇഡിയറ്റ്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

shortlink

Related Articles

Post Your Comments


Back to top button