CinemaGeneralIndian CinemaLatest NewsMollywood

‘ബർമുഡ’ റിലീസ് മാറ്റി വച്ചു: പുതിയ തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ബർമുഡ’. ടി കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read: ‘എല്ലാവരും അതൊരു പ്രതികരണമായെടുത്തു, അതേ സമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു’: സുരേഷ് ഗോപി

ഇപ്പോളിതാ, സിനിമയുടെ റിലീസ് മാറ്റി വച്ചു എന്ന വിവരമാണ് പുറത്ത് വരുന്നത്. ജൂലൈ 29ന് ആണ് ചിത്രം തിയേറ്റർ റിലീസിന് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ റിലീസ് തിയതി ആഗസ്റ്റ് 19ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. റിലീസ് മാറ്റിയത് സംബന്ധിച്ച ഒരു പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button