CinemaGeneralIndian CinemaLatest NewsMollywood

വിവേചനം വേണ്ട, സിനിമയിൽ തുല്യ വേതനം വേണം: അപർണ ബാലമുരളി

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീ – പുരുഷ വിവേചനമില്ലാതെ തുല്യ വേതനത്തിന് അർഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതിൽ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപർണ പറയുന്നു. എല്ലാവരും ചേർന്ന്‌ കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകൾ പിറക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

Also Read: ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന വേർതിരിവ് സംഗീതത്തിനില്ല: നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ഹരീഷ് ശിവരാമകൃഷ്ണൻ

അപർണ ബാലമുരളിയുടെ വാക്കുകൾ:

എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയിൽ സാമ്പത്തിക പ്രശ്നങ്ങൾ കുറയുമോ എന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാശ് ഞാൻ വാങ്ങാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. സിനിമകളിൽ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. ലിംഗസമത്വം പോലെയുള്ള ലക്ഷ്യങ്ങളിലേക്കെത്താൻ അത് അനിവാര്യമാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുണ്ടാകണം. സിനിമയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ ഒട്ടേറെ പേർ വരുന്നു എന്നത് ആശ്വാസമാണ്.

സൂരരൈ പോട്ര് എന്ന സിനിമയിൽ നടൻ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത്‌ ഭാഗ്യമാണ്. ഈ സിനിമയിലെ അഭിനയത്തിന്‌ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞതോടെ നല്ല ആശങ്കയുണ്ടായിരുന്നു. അവാർഡ് ലഭിച്ചതിന് ശേഷം മലയാള സിനിമ രംഗത്തുനിന്നടക്കം ഒരുപാടുപേർ വിളിച്ച്‌ അഭിനന്ദിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button