CinemaGeneralIndian CinemaLatest NewsMollywood

‘ആലം ഉടയോന്‍റെ അരുളപ്പാടിനാലേ’: തല്ലുമാലയിലെ പുതിയ ​ഗാനം എത്തി

ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തല്ലുമാല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

ഇപ്പോളിതാ, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തല്ലുമാലയിലെ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാലപ്പാട്ടിന്‍റെ ഈണത്തില്‍ ഒരുക്കിയ ‘ആലം ഉടയോന്‍റെ അരുളപ്പാടിനാലേ……’, എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്സിന്‍ പരാരി വരികളെഴുതി വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്ത ഗാനമാണിത്. സിനിമയിലെ നിരവധി തല്ല് രംഗങ്ങൾ ചേർത്തൊരുക്കിയ ഗാനം ഹൃത്വിക് ജയകിഷ്, നേഹ ഗിരീഷ്, ഇഷാൻ സനിൽ, തേജസ് കൃഷ്ണ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്.

Also Read: ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ: താരത്തിന് വാടിവാസൽ ടീമിന്റെ പിറന്നാൾ സമ്മാനം

ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button