CinemaGeneralIndian CinemaKollywoodLatest News

ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ: താരത്തിന് വാടിവാസൽ ടീമിന്റെ പിറന്നാൾ സമ്മാനം

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസൽ. തമിഴ് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണിത്. ജെല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജെല്ലിക്കട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് സിനിമ പറയുന്നത്.

ഇപ്പോളിതാ, വാടിവാസലിന്റെ ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്. പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യയുടെ കഥാപാത്രത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു മിനിറ്റും നാല് സെക്കന്റും ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Also Read: ‘ബർമുഡ’ റിലീസ് മാറ്റി വച്ചു: പുതിയ തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

രണ്ട് ജെല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങിയാണ് സൂര്യ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്നത്. അതിനോടൊപ്പം ജെല്ലിക്കെട്ട് കളിക്കാരുമായി സൂര്യ പരിശീലനം നടത്തുന്നുണ്ടെന്നും സംവിധായകൻ വെട്രിമാരൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button