CinemaGeneralIndian CinemaKollywoodLatest News

‘സ്വപ്നം കാണുക, വിശ്വസിക്കുക’: അഭിനയത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി സൂര്യ

കേരളത്തിലും നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടനാണ് സൂര്യ. തമിഴ് സിനിമകളിലാണ് സജീവമെങ്കിലും നിരവധി മലയാളികളാണ് സൂര്യയെ നെഞ്ചേറ്റുന്നത്. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് സൂര്യ ആരാധകർക്ക് സമ്മാനിച്ചത്. ‘സൂരറൈ പോട്ര് ‘ എന്ന ചിത്രത്തിലൂടെ ഇക്കുറി മികച്ച നടനുള്ള ദേശീയ പുരസ്കാരവും സൂര്യയെ തേടി എത്തിയിരുന്നു.

Also Read: മമ്മൂക്കയെ നേരില്‍ക്കണ്ടപ്പോഴേക്കും പഠിച്ചതൊക്കെ മറന്നു, ആകപ്പാടെ ഒരു വെപ്രാളം: ജിബിന്‍ ഗോപിനാഥ്

അഭിനയ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് സൂര്യ. 1997ൽ ഇതേ ദിവസമാണ് വസന്ത് സംവിധാനം ചെയ്ത ‘നേർക്ക് നേര്’ എന്ന ചിത്രത്തിലൂടെ സൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഒന്നിനൊന്ന് മികച്ച നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ‘വിക്രം ‘ എന്ന ചിത്രത്തിലെ റോളക്സ്, ‘ജയ്ഭീമി ‘ലെ അഭിഭാഷകന്റെ വേഷം എന്നിവയെല്ലാം അടുത്തിടെ സൂര്യ മികച്ചതാക്കിയ കഥാപാത്രങ്ങളിൽ ചിലത് മാത്രം.

‘ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..! സ്വപ്നം കാണുക, വിശ്വസിക്കുക..!’, സിനിമയിൽ 25 വർഷം തികയുന്ന വേളയിൽ സൂര്യ സൂര്യ സമൂഹ മാധ്യമത്തിൽ കുറിക്കുന്നതിങ്ങനെയാണ്. വ്യക്തിജീവിതത്തിലും സൂര്യ മാതൃകയാണ്. 2006ലാണ് സൂര്യയും നടി ജ്യോതികയും വിവാഹിതരായത്. ദേവ്, ദിയ എന്നിവരാണ് ഇരുവരുടെയും മക്കൾ.

shortlink

Related Articles

Post Your Comments


Back to top button