CinemaLatest NewsNew ReleaseNEWS

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ നാളെ മുതൽ

കുഞ്ചാക്കോ ബോബനും-അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഒറ്റ്’ തിരുവോണത്തിന് പ്രദർശനത്തിനെത്തും. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വൻ പ്രദർശന വിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീവണ്ടിക്കുശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പൂനെ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു.

പൂർണ്ണമായും ഒരു ബഹുഭാഷാ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു. വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു. സഞ്ജീവിൻ്റേതാണ് തിരക്കഥ.

Read Also:- ‘സ്വപ്നം കാണുക, വിശ്വസിക്കുക’: അഭിനയത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി സൂര്യ

ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സുഭാഷ് കരുൺ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ – സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ, എക്സികുട്ടീവ് പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button