CinemaGeneralIndian CinemaLatest NewsMollywood

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന: ഭരതൻ പുരസ്കാരം സിബി മലയിലിന്

ഭരതൻ സ്മൃതി വേദി ഏർപ്പെടുത്തിയ ഭരതൻ പുരസ്‌കാരം സംവിധായകൻ സിബി മലയിലിന്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും ശില്പവുമാണ് പുരസ്‌കാരം. സംവിധായകരായ മോഹൻ, ജയരാജ്, സ്മൃതി വേദി ചെയർമാൻ ഷോഗൺ രാജു, എം പി സുരേന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂലൈ 30നാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത്. വൈകീട്ട് 5:30ന് സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ വച്ചാണ് ചടങ്ങ്. കലാമണ്ഡലം ഗോപി ആശാൻ ആണ് ഭരത് മുദ്ര സിബി മലയിലിനെ അണിയിക്കുക. സംവിധായകൻ മോഹൻ ശില്പം സമ്മാനിക്കും. ഔസേപ്പച്ചൻ പൊന്നാടയണിയിക്കും. സംവിധായകൻ ജയരാജ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

Also Read: ‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു’: അഭിനന്ദനവുമായി ഔസേപ്പച്ചൻ

അതേസമയം, ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ‘കൊത്ത്’ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ള സിബി മലയിൽ ചിത്രം. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button