GeneralLatest NewsMollywoodNEWS

‘പാപ്പന്‍ ഇപ്പോള്‍ നിങ്ങളുടേതാണ്, സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് തടയണം’: അപേക്ഷയുമായി സുരേഷ് ഗോപി

നിങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക

നീണ്ടകാലത്തെ ഇടവേളക്ക് ശേഷം സുരേഷ് ​ഗോപി – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ഇന്ന് രാവിലെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സുരേഷ് ​ഗോപി.

read also: ബാലഭാസ്കറിന്റെ മരണം : കുടുംബം നൽകിയ ഹർജി കോടതി തള്ളി, അപകടമരണം തന്നെയെന്ന് കോടതി

സിനിമ കണ്ടവര്‍ സിനിമ സ്‌പോയ്‌ലര്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സിനിമയെക്കുറിച്ചുള്ള സത്യസന്ധമായ പ്രതികരണങ്ങള്‍ അറിയിക്കണമെന്നും അറിയിച്ചു എത്തിയിരിക്കുകയാണ് സുരേഷ് ​ഗോ​പി. ‘പാപ്പന്‍ ഇപ്പോള്‍ നിങ്ങളുടേതാണ്. എല്ലാ അര്‍ത്ഥത്തിലും സിനിമയുടെ സ്‌പോയ്‌ലര്‍ പങ്കിടുന്നത് തടയണമെന്ന് വിനീതമായി മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ ദയവായി ഞങ്ങളെ അറിയിക്കുക. മറ്റുള്ളവരുടെ അനുഭവം നശിപ്പിക്കാന്‍ അനുവദിക്കരുത്’- സുരേഷ് ഗോപി കുറിച്ചു.

ശ്രീ ഗോകുലം മൂവിസ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർ മീഡിയയുടേയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button