CinemaGeneralIndian CinemaLatest NewsMollywood

ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ: 6 ഹവേഴ്സ് ടീസർ എത്തി

ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ ചിത്രം 6 ഹവേഴ്സിന്റെ ടീസർ പ്രമുഖ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു. ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5ന് തീയേറ്ററിലെത്തും. സുനീഷ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന ചിത്രം പിവിആർ പിക്ചേഴ്സ് ആണ് തിയേറ്ററിലെത്തിക്കുന്നത്.

ഭരത്തിൻ്റെ അഭിനയജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര വിജയത്തിനു വേണ്ടി സ്വന്തം ബോഡി വരെ പാകപ്പെടുത്തിയാണ് താരം ക്യാമറയ്ക്ക് മുമ്പിലെത്തിയത്. സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമാണ് 6 ഹവേഴ്സ്. എല്ലാ രംഗങ്ങളിലും ഭരത്തും സംഘവും നന്നായി ശോഭിക്കുകയും ചെയ്തു. അനു മോഹൻ, ആദിൽ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമൻ, രമേഷ് വലിയശാല, സൂരജ് മോഹൻ, പ്രമീൾ, വിവിയ ശാന്ത്, നീന കുറുപ്പ്, സാനിയ ബാബു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവർ നാല് പേരും ആറ് മണിക്കൂറിനുള്ളിൽ ചില നീറുന്ന പ്രശ്നങ്ങളെ നേരിടുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവ പരമ്പരകൾ, അത്യന്തം ഉദ്വേഗത്തോടെ സസ്പെൻസ് നിറച്ച്, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ത്രില്ലർ ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ ഈ രംഗങ്ങൾ ചിത്രീകരിക്കാൻ സംവിധായകനും ക്യാമറാമാനും കഴിഞ്ഞിട്ടുണ്ട്. കൈലാസ് മേനോൻ്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. അതുപോലെ സിനു സിദ്ധാർഥിൻ്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വർദ്ധിപ്പിച്ചിരിക്കുന്നു. വിപിൻ പ്രഭാഗറിൻ്റെ എഡിറ്റിംഗും ചിത്രത്തിൻ്റെ മാറ്റ് കൂട്ടിയിരിക്കുന്നു. പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും 6 ഹവേഴ്‌സ്.

Also Read: കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാൻ സുരേഷ് ഗോപിയുടെ വിളി: നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കാമെന്ന വാക്ക് പാലിച്ച് താരം

കഥ – സുരേഷ് തൂത്തുക്കുടി, തിരക്കഥ, സംഭാഷണം – അജേഷ് ചന്ദ്രൻ, എഡിറ്റിംഗ് – പ്രവീൺ പ്രഭാഗർ, ഗാനങ്ങൾ – മനു മഞ്ജിത്ത്, സംഗീതം – കൈലാസ് മേനോൻ, ആലാപനം‌ – നിത്യാ മാമൻ, നിരഞ്ജ്, ആർട്ട് – ശ്രീജിത്ത് ശ്രീധർ, മേക്കപ്പ് – അനിൽ നേമം, കോസ്റ്റും – രമ്യ രാജൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിപിൻ വല്ലശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജസ്റ്റിൻ കൊല്ലം, പ്രോജക്റ്റ് ഡിസൈനർ – ആസിഫ് ആർ എച്ച്, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ, അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, സ്റ്റിൽ – ശ്രീനി മഞ്ചേരി, പിആർഒ – അയ്മനം സാജൻ.

 

shortlink

Related Articles

Post Your Comments


Back to top button