GeneralKollywoodLatest NewsNEWS

ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ താരമായി നടൻ അജിത്ത്: നേടിയത് നാല് സ്വര്‍ണവും രണ്ട് വെങ്കലവും

2021ല്‍ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു.

47-ആം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ താരമായി തെന്നിന്ത്യൻ സൂപ്പര്‍താരം അജിത്ത്. നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഉൾപ്പെടെ ആറ് മെഡല്‍ താരം സ്വന്തമാക്കി. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത്ത് പങ്കെടുത്തത്.

read also: സിനിമ സെറ്റില്‍ വന്‍ തീപിടുത്തം: ഒരാള്‍ പൊള്ളലേറ്റു മരിച്ചു

കോയമ്പത്തൂരിൽ വച്ചു നടന്ന പ്രാരംഭ ഘട്ടം പൂര്‍ത്തിയാക്കിയശേഷണാണ് അജിത്ത് ത്രിച്ചിയിലേക്ക് എത്തിയത്. ത്രിച്ചി റൈഫിള്‍ ക്ലബ്ബില്‍ താരത്തെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്. 2021ല്‍ നടന്ന തമിഴ്‌നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും അജിത്ത് ആറ് മെഡലുകള്‍ നേടിയിരുന്നു.

എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന എകെ61 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button