ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും. ‘എലോൺ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് 2015ലായിരുന്നു ബിപാഷയും കരണും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
Also Read: ‘പാപ്പന്‍ ഇപ്പോള്‍ നിങ്ങളുടേതാണ്, സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് തടയണം’: അപേക്ഷയുമായി സുരേഷ് ഗോപി
ഇപ്പോളിതാ, ബിപാഷയ്ക്കും കരണിനും കുഞ്ഞ് ജനിക്കാൻ പോകുകയാണെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിപാഷയും കരണും മാതാപിതാക്കളാകാനുള്ള ആവേശത്തിലും സന്തോഷത്തിലുമാണെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഈ സന്തോഷവാർത്ത അടുത്ത ദിവസം തന്നെ ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
2022 മാർച്ച് 8ന് ഭർത്താവ് കരൺ സിംഗ് ഗ്രോവറിനും കുടുംബത്തിനും ഒപ്പം ഡിന്നർ കഴിക്കാൻ പോയ ബിപാഷ ബസുവിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. താരം വളരെ ലൂസായ വസ്ത്രം തെരഞ്ഞെടുത്തത് തന്റെ വയർ മറച്ചു പിടിക്കാൻ വേണ്ടിയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാൽ, ബിപാഷ ഇത് നിഷേധിക്കുകയും വെറും കിംവദന്തിയാണെന്ന് പറയുകയും ചെയ്തിരുന്നു.
Post Your Comments