GeneralMollywoodNEWS

കേരളത്തിൽ ആദ്യദിനം നടന്നത് 1157 പ്രദർശനം: പാപ്പൻ ബോക്സ് ഓഫീസില്‍ മുന്നേറുന്നു

ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി

ഒട്ടേറെ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകൻ ജോഷിയും നടൻ സുരേഷ് ഗോപിയും ഒരിടവേളയ്ക്കു ശേഷം ഒന്നിച്ച ചിത്രമാണ് പാപ്പൻ. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കേരളത്തില്‍ ആകെ ആദ്യദിനം നടന്നത് 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 3.16 കോടി നേടിയതായി അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍.

read also: വീട്ടിൽ വന്ന് തല്ലുമെന്ന് ഭീഷണിപ്പെടുത്തി, ചീത്ത വിളിച്ചു: ജോജുവിനെതിരെ ആരോപണവുമായി സനൽകുമാർ

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തന്‍ എന്ന പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി എത്തുന്നു. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

https://www.facebook.com/paappancinema/posts/432387138928311

shortlink

Related Articles

Post Your Comments


Back to top button