GeneralLatest NewsMollywoodNEWS

പ്രവാസ ജീവിതത്തിന്റെ നേർകാഴ്ചകളുമായി ‘പ്രവാസി’: ടൈറ്റിൽ ലോഞ്ചിങ് നടന്നു

മമ്മി സെഞ്ചുറി, ഡയറക്ടർ പ്രജേഷ് സെൻ, ഡോക്ടർ വിജയൻ നങ്ങേലി തുടങ്ങിയവരോടൊപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ

പ്രവാസ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രവാസി. പ്രമുഖ നടൻ റഫീഖ് ചൊക്ലി ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് എറണാകുളം ഡോൺ ബോസ്‌കോ പ്രിവ്യൂ തിയേറ്ററിൽ നടന്നു .റിലാക്സ് മീഡിയയാണ് നിർമ്മാണം. മമ്മി സെഞ്ചുറി, ഡയറക്ടർ പ്രജേഷ് സെൻ, ഡോക്ടർ വിജയൻ നങ്ങേലി തുടങ്ങിയവരോടൊപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

read also: വീട്ടില്‍ പോയി അയാളെ ഇടിക്കണമെന്നായിരുന്നു മനസില്‍ വന്നത്: മോശം കമന്റിട്ട വ്യക്തിയെക്കുറിച്ചു ഗോകുല്‍ സുരേഷ്

റിലാക്സ് മീഡിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് രാജേഷ് കോട്ടപ്പടി. ഛായഗ്രഹണം -ടി എസ് ബാബു. മേക്കപ്പ് – എയർപോർട്ട് ബാബു, ആർട്ട്‌ -ഗ്ലാട്ടൺ പീറ്റർ,പ്രൊഡക്ഷൻ കൺട്രോളർ- സാനു വടുതല, എഡിറ്റിംഗ് -ഷെമീർ, ഗാനരചന – ജയകുമാർ ചെങ്ങമനാട്,സംഗീതം – ബൈജു സരിഗമ, പി.ആർ.ഒ- അയ്മനം സാജൻ.

പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന പ്രവാസി, ഒക്ടോബർ ആദ്യവാരം ദുബായിലും തൊടുപുഴയിലുമായി ചിത്രീകരണം ആരംഭിക്കും

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button