CinemaGeneralIndian CinemaLatest NewsMollywood

സിദ്ധാർഥ് ഭരതന്റെ ‘ചതുരം’ ആഗസ്റ്റിൽ എത്തും

സ്വാസിക വിജയ്, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചതുരം’. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ഇപ്പോളിതാ, സിനിമ ആ​ഗസ്റ്റ് മാസത്തിൽ തിയേറ്ററിലെത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിദ്ധാർഥ് ഭരതൻ തന്നെയാണ് ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

Also Read: ലെസ്ബിയന്‍ പ്രണയവുമായി ഹോളി വൂണ്ട്: ട്രെയ്‍ലർ പുറത്ത്

പ്രദീഷ് വർമ്മയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബോർഡ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ‘ചതുര’ത്തിന്‍റ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ.

shortlink

Related Articles

Post Your Comments


Back to top button