CinemaGeneralIndian CinemaLatest NewsMollywood

ലെസ്ബിയന്‍ പ്രണയവുമായി ഹോളി വൂണ്ട്: ട്രെയ്‍ലർ പുറത്ത്

ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹോളി വൂണ്ട്. ലെസ്ബിയന്‍ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read: ചുമരുണ്ടെങ്കിലേ നല്ലൊരു ചിത്രം വരയ്ക്കാന്‍ കഴിയൂ, സിനിമയിലെ യഥാർത്ഥ താരങ്ങൾ ഇവരാണ്: കുറിപ്പുമായി എം എ നിഷാദ്

ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി പറയുന്ന രീതിയിലാണ് ട്രെയ്‍ലർ ഒരുക്കിയിരിക്കുന്നത്. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍, വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

പോള്‍ വിക്ലിഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഉണ്ണി മടവൂരാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. റോണി റാഫേൽ ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കിയത്. ആഗസ്റ്റ് 12 മുതൽ ചിത്രം എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button