GeneralLatest NewsMollywoodNEWS

നവ വധുവായി ഒരുങ്ങി അഭയ, ‘ഗായിക അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്’:  ചിത്രങ്ങൾക്ക് കമന്റുമായി കസിൻ

അഭയയുടെ കല്യാണമല്ല, സംഗതി ഒരു ഫോട്ടോഷൂട്ടാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ഗായിക അഭയ ഹിരണ്മയിയുടെ പുതിയ ചിത്രങ്ങളാണ്. ആന്റിക് ആഭരണങ്ങൾ അണിഞ്ഞ്, പട്ടുസാരി ചുറ്റി അതാ നവവധുവിന്റെ രൂപത്തിൽ നിൽക്കുന്ന അഭയ ഹിരണ്മയിയുടെ ചിത്രങ്ങൾ ശ്രദ്ധനേടുന്നു. മേക്കപ് ആർട്ടിസ്റ്റ് സൗമ്യ ശ്യാം തന്നെ ഭംഗിയായി അണിയിച്ചൊരുക്കുന്നതിന്റെ രംഗങ്ങൾ ഉൾപ്പെടെയാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത്.

read also: സ്വര്‍ഗത്തില്‍ ഇരുന്ന് നിങ്ങള്‍ ആ കൈ അടികള്‍ കാണണം, കേള്‍ക്കണം: നടൻ സജീദിനെക്കുറിച്ച് സംവിധായകൻ

ഈ ചിത്രങ്ങൾക്ക് വരാൻ പോകുന്ന ന്യൂസ് എന്ന് പറഞ്ഞുകൊണ്ട് അഭയയുടെ കസിൻ പങ്കുവച്ച കമന്റ് ചർച്ചയാകുന്നു. നാളത്തെ സിനിമാ വാർത്താ തലവാചകം എന്ന് പറഞ്ഞുകൊണ്ട് കാസിം കുറിച്ചതിങ്ങനെ, ‘അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്. തന്റെ ഇൻസ്റ്റഗ്രാം വഴിയാണ് അഭയ ആ സന്തോഷം അറിയിച്ചിരിക്കുന്നത്. പ്രാർത്ഥനയുമായി ആരാധകർ’.

അഭയയുടെ കല്യാണമല്ല, സംഗതി ഒരു ഫോട്ടോഷൂട്ടാണ്. അതിലെ രംഗങ്ങളാണ് അഭയ പങ്കുവച്ചത്

shortlink

Related Articles

Post Your Comments


Back to top button