CinemaLatest NewsNew ReleaseNEWS

അനുപം ഖേറിനൊപ്പം മഞ്ഞ് മല കയറുന്ന അമിതാഭ് ബച്ചൻ: ‘ഉഞ്ജായി’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉഞ്ജായി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. അനുപം ഖേറും ബൊമൻ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു.

മല കയറുന്ന അമിതാഭ് ബച്ചനെയും അനുപം ഖേറിനെയും ബൊമന്‍ ഇറാനിയെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. സിനിമയുടെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം നവംബര്‍ 11ന് പ്രദർശനത്തിനെത്തും. ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ചാണ് സൂരജ് ബര്‍ജത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

Read Also:- എന്റെ ശബ്ദം അങ്ങനെയല്ല, ദയവായി വഞ്ചിതരാകരുത്: മുന്നറിയിപ്പുമായി ബാബു ആന്റണി

അതേസമയം, അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ ‘ബ്രഹ്‍മാസ്‍ത്ര’യാണ് ആദ്യം റിലീസ് ചെയ്യുക. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍: ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button