CinemaGeneralIndian CinemaLatest NewsMollywood

ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ എൻജോയ് ചെയ്യാൻ പറ്റും, തല്ലുമാല പ്രേക്ഷകർക്കൊപ്പം കാണും: ടൊവിനോ

ടൊവിനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഇപ്പോളിതാ, സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്. ചിത്രം ഇതുവരെ പൂർണ്ണമായും കണ്ടിട്ടില്ലെന്നും പ്രേക്ഷകർക്കൊപ്പം ഫസ്റ്റ് ഡേ ഷോ കാണാനായി കാത്തിരിക്കുകയാണെന്നുമാണ് ടൊവിനോ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യുന്നു, ആ ചപ്പൽ എൻ്റെ ജീവിതം എളുപ്പമാക്കുന്നു: വിജയ് ദേവരകൊണ്ട

ടൊവിനോ തോമസിന്റെ വാക്കുകൾ:

ഞാൻ ഇതുവരെ സിനിമ പൂർണ്ണമായും കണ്ടിട്ടില്ല. കല്യാണി മാത്രമാണ് മുഴുവൻ വർക്കുകളും കഴിഞ്ഞ സിനിമ കണ്ടിരിക്കുന്നത്. കല്യാണി സിനിമ കണ്ടപ്പോൾ എന്നെ വിളിച്ചിരുന്നു. ഞാൻ മന:പൂർവ്വം കാണാത്തതാണ്. നമ്മൾ ചെയ്തിട്ടുള്ള നല്ല സിനിമകൾ നമ്മളേക്കാൾ നന്നായി ആസ്വദിക്കാൻ കഴിയുക പ്രേക്ഷകർക്ക് മാത്രമാണ്.

തല്ലുമാലയുടെ കഥ ഒരു ലീനിയർ പാറ്റേണിൽ അല്ല പോകുന്നത് അതുകൊണ്ട് ഫ്രഷ് ആയിട്ട് ഒരു സിനിമ കാണുന്നതു പോലെ എൻജോയ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓഡിയൻസിന്റെ കൂടെ ഫസ്റ്റ് ഡേ ആണ് ഞാൻ ഈ സിനിമ കാണാൻ പോകുന്നത്. എല്ലാ സിനിമയും അങ്ങനെയാണ് ഞാൻ കാണാറുള്ളത്.

shortlink

Related Articles

Post Your Comments


Back to top button