CinemaGeneralIndian CinemaLatest NewsMollywood

സ്ത്രീപക്ഷ സിനിമയുമായി സുധ കൊങ്കര: നായികയായി കീർത്തി സുരേഷ്

തെന്നന്ത്യൻ സിനിമ ലോകത്തെ പ്രശസ്തയായ സംവിധായികയാണ് സുധ കൊങ്കര. സുധ ഒരുക്കിയ ‘സൂരറൈ പോട്ര്’ എന്ന ചിത്രം ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ്. ഇപ്പോളിതാ, സുധ കൊങ്കരയുടെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരു സ്ത്രീപക്ഷ സിനിമയുമായാണ് സുധ എത്തുക എന്നാണ് വിവരം.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് കീർത്തി സുരേഷ് ആണെന്നാണ് റിപ്പോർട്ട്. ഇതിനായി കീർത്തി സുരേഷിനെ അണിയറ പ്രവർത്തകർ സമീപിച്ചു എന്നാണ് വിവരം. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക.

Also Read: ആമസോണിലെ ‘ക്രാഷ് കോഴ്സ്’ വെബ്‌സീരിസിൽ മികച്ച പ്രകടനവുമായി മലയാളി താരം ഹ്രിദ്ധു ഹറൂൺ

യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ‘ചില യഥാർത്ഥ കഥകൾ പുറത്ത് പറയേണ്ടതാണ്, അത് ശരിയായി പറയണം. സംവിധായിക സുധ കൊങ്കരയ്‌ക്കൊപ്പമുള്ള ഞങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഹോംബാലെ ഫിലിംസ് അഭിമാനിക്കുന്നു. നമുക്ക് ഉറപ്പുള്ള ഒരു കഥ നമ്മുടെ എല്ലാ സിനിമകളെയും പോലെ ഇന്ത്യയുടെ ഭാവനയെ പിടിച്ചെടുക്കും’, എന്നാണ് ചിത്രത്തെ കുറിച്ച് ഹോംബാലെ ഫിലിംസ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button