CinemaGeneralIndian CinemaLatest NewsMollywood

ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൺ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിരുവോണത്തിന്

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് സിജു വേഷമിടുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകുർ ചരിത്രമാണ് പറയുന്നത്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്.

ഇപ്പോളിതാ, ചിത്രം ഓണത്തിന് തിയേറ്ററിൽ എത്തും എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. സെപ്തംബർ 8നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഫേസ്ബുക്കിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചത്. ​സിജു വിൽസൺ എന്ന യുവനടന്റെ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും ഈ ചിത്രം എന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: തിയേറ്ററിൽ തല്ലിന്റെ പൂരം: തല്ലുമാലയുടെ ആദ്യ പ്രതികരണം

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

“പത്തൊൻപതാം നുറ്റാണ്ട്” സെപ്തംമ്പർ 8 ന് തിരുവോണ നാളിൽ തീയറ്ററുകളിൽ എത്തുകയാണ്.. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു..
എം ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽ ആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്..
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എൻെറ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്.. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു.
നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു..

 

shortlink

Related Articles

Post Your Comments


Back to top button