CinemaGeneralIndian CinemaLatest NewsMollywood

തിയേറ്ററിൽ തല്ലിന്റെ പൂരം: തല്ലുമാലയുടെ ആദ്യ പ്രതികരണം

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആ പ്രതീക്ഷ തെറ്റിച്ചില്ലെന്ന റിപ്പോർട്ടുകളാണ് ആദ്യ മണിക്കൂറിൽ കിട്ടുന്നത്.

കേരളത്തിൽ 231 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിക്ക് മുകളിൽ നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Also Read: കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്: എൽദോസ് കുന്നപ്പിള്ളിയുടെ കുറിപ്പ്

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ രചന മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് നിർവ്വഹിച്ചത്.

ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മണവാളൻ വസീം എന്നാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്.

shortlink

Related Articles

Post Your Comments


Back to top button