CinemaLatest NewsNew ReleaseNEWS

കൃഷ്ണ ശങ്കറിന്റെ ‘കുടുക്ക് 2025’ റിലീസ് തിയതിയിൽ മാറ്റം

കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. ഓ​ഗസ്റ്റ് 25നാണ് പുതുക്കിയ തിയതി. ഓ​ഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിലെ നായിക ദുർ​ഗ കൃഷ്ണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ഹായ് സുഹൃത്തുക്കളെ, ഞങ്ങളുടെ ‘കുടുക്ക് 2025’ എന്ന സിനിമയുടെ റിലീസ് തിയതി 2022 ഓഗസ്റ്റ് 25-ലേക്ക് മാറ്റിയതായി നിങ്ങളെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ഈ കാലതാമസത്തിൽ നിങ്ങളെ നിരാശരാകാന്‍ ഞങ്ങൾ അനുവദിക്കുന്നില്ല. സിദ്ധ് ശ്രീറാമിന്റെയും ഭൂമിയുടെയും വോക്കലുകളോട് കൂടിയ ‘മാരൻ’ എന്ന തമിഴ് ഗാനം ഞങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നു. ഉടൻ വരുന്നു’, റിലീസ് തിയതി പങ്കുവച്ച് കൊണ്ട് ​ദുർ​ഗ ഫേസ്ബുക്കിൽ കുറിച്ചു.

Read Also:- ‘ഹർ ഘർ തിരംഗ’: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാലും സുരേഷ് ഗോപിയും

‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button