CinemaGeneralIndian CinemaLatest NewsMollywood

തല്ലുമാലയുടെ വ്യാജ പ്രിന്റ് ഓൺലൈനിൽ പ്രചരിക്കുന്നു

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഷറഫ് ഹംസയും മുഹ്സിൻ പരാരിയും ചേർന്നാണ് തല്ലുമാലയുടെ രചന നിർവ്വഹിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ.

Also Read: ഇത് പാൽതു ഫാഷൻ ഷോ: ബേസിൽ ജോസഫിന്റെ പാൽതു ജാൻവർ പ്രൊമോ ഗാനം എത്തി

ഇപ്പോളിതാ, സിനിമയുടെ വ്യാജ പ്രിന്റുകൾ സൈബർ ലോകത്ത് പ്രചരിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജൻ ഓൺലൈനിൽ എത്തി എന്നാണ് വിവരം. ടെലഗ്രാം വഴിയും ചില വ്യാജ സൈറ്റുകൾ വഴിയുമാണ് ചിത്രത്തിന്റെ തിയേറ്റർ പ്രിന്റുകൾ പ്രചരിക്കുന്നത്.

അടുത്തിടെ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാബന്ധൻ തുടങ്ങിയ പുത്തൻ ചിത്രങ്ങളുടെയും വ്യാജ പ്രിന്റുകൾ പ്രചരിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button