CinemaInterviewsLatest NewsMovie Gossips

കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം അന്ന് മനസിലായി, എനിക്ക് വ്യൂ കിട്ടണമായിരുന്നു; എന്റെ ഉദ്ദേശം നടന്നു: ഗോപി സുന്ദർ

കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം എത്ര മാത്രമാണെന്ന് തനിക്ക് പുതിയ ആല്‍ബത്തിലെ ലിപ് ലോക്ക് സീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോൾ മനസിലായെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. മ്യൂസിക്ക് ആല്‍ബത്തിന്റെ നല്ല ഭംഗിയുള്ള ഒരു പോസ്റ്റര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വലിയ റീച്ച് കിട്ടിയില്ലെന്നും, അടുത്ത വീഡിയോയിൽ ചുംബന രംഗം പോസ്റ്റ് ചെയ്യാം എന്ന് കരുതിയത് അതുകൊണ്ടാണെന്നും ഗോപി സുന്ദര്‍ പറയുന്നു.

രണ്ടാളും ഒന്നിച്ച് ഒരു മ്യൂസിക് വീഡിയോ പുറത്ത് വിട്ടിരുന്നു. ഗോപിയും അമൃതയും ചേര്‍ന്ന് പാടി, സംഗീതം നല്‍കി, പുറത്തിറക്കിയ ‘തൊന്തരവ്’ എന്ന ആല്‍ബത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഏറെ വൈറലും മോശം കമന്റുകള്‍ വന്നതുമായ പോസ്റ്റ് പങ്കുവെക്കാനുള്ള കാരണവും ഗോപി സുന്ദര്‍ വ്യക്തമാകുന്നുണ്ട്. ജിഞ്ചർ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

Also Read:കൃഷ്ണ ശങ്കറിന്റെ ‘കുടുക്ക് 2025’ റിലീസ് തിയതിയിൽ മാറ്റം

‘നല്ല ഭംഗിയുള്ള ആല്‍ബത്തിന്റെ പോസ്റ്റര്‍ ഇട്ടപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല, രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴും അതിന് കുറച്ച് കമന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ആ മ്യൂസിക്ക് ആല്‍ബം ഇറക്കിയാല്‍ ആരും കാണില്ല എന്ന് തോന്നി. അപ്പോഴാണ് ആല്‍ബത്തിലെ കിസ്സിങ് സീന്‍ റിലീസ് ചെയ്യാം എന്ന് തീരുമാനിച്ചത്. ആ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്ര മാത്രം ഉണ്ടെന്ന് എനിക്ക് മനസിലായത്. ആ പോസ്റ്റ് കണ്ട് സന്തോഷിക്കുന്നവരുണ്ട്, കപടമായി ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരുമുണ്ട്. എന്തായാലും എന്റെ ഉദ്ദേശം നടന്നു. ആ പാട്ട് നല്ല രീതിയില്‍ റീച്ച് ആകണം എന്നേ ഉണ്ടായിരുന്നുള്ളൂ.

ഇത് തന്നെയാണ് എല്ലാവരും ചെയ്യുന്നത്. ഒരു ഉടുപ്പ് ആയാലും മുടി ഒക്കെ അഴിച്ചിട്ട് ഒരു ‘ചരക്കിനെ’ കൊണ്ട് നിര്‍ത്തിയാല്‍ അല്ലെ എല്ലാവരും വാങ്ങിക്കുക. ഇതെല്ലാം മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആണ്. പ്രണയം തുറന്നു പറഞ്ഞുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് അറിയാമായിരുന്നു’, ഗോപി സുന്ദർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button