CinemaGeneralIndian CinemaLatest NewsMollywood

തിയേറ്റർ ഇളക്കി മറിച്ച് മണവാളൻ വസീമും കൂട്ടരും: തല്ലുമാലയ്ക്ക് കേരളത്തിൽ 75 പ്രത്യേക നൈറ്റ് ഷോ

ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഷറഫ് ഹംസയും മുഹ്സിൻ പരാരിയും ചേർന്നാണ് തല്ലുമാലയുടെ രചന നിർവ്വഹിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ലുക്ക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങൾ.

Also Read: ഒരു കഷ്ണം ചിക്കന്‍ താ ലാലേ!!. റിയല്‍ ലൈഫ് സീനുമായി ബാബു ആന്റണി: താങ്കള്‍ ഇന്ത്യക്കാരന്‍ അല്ലേയെന്ന് വിമർശനം

ആഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം എല്ലാ തിയേറ്ററുകളിലും തന്നെ ഹൗസ് ഫുൾ ആയിട്ടാണ് പ്രദർശനം തുടരുന്നത്. ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 3.55 കോടി രൂപ കളക്ഷൻ കിട്ടിയെന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ടൊവിനോയുടെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണിത്. ആ​ഗസ്റ്റ് 13ന് മാത്രം കേരളത്തിലെ വിവിധ തിയേറ്ററുകളിലായി 75 പ്രത്യേക നൈറ്റ് ഷോകളാണ് പ്രേക്ഷകർക്കായി നടത്തിയത്. വരും ദിനങ്ങളിൽ ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ.

മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബീപാത്തുവായിട്ടാണ് കല്യാണി പ്രിയദർശൻ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button