GeneralLatest NewsMollywoodNEWS

ഒരു കഷ്ണം ചിക്കന്‍ താ ലാലേ!!. റിയല്‍ ലൈഫ് സീനുമായി ബാബു ആന്റണി: താങ്കള്‍ ഇന്ത്യക്കാരന്‍ അല്ലേയെന്ന് വിമർശനം

താങ്കള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലേ.. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമാകുകയാണ് നടൻ ബാബു ആന്റണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ കമന്റുകള്‍ക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മോഹന്‍ലാലിനും സോമനുമൊപ്പമുള്ള ഒരു പഴയ ലൊക്കേഷന്‍ ചിത്രം ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘ഒരു കഷ്ണം ചിക്കന്‍ താ ലാലേ!!. റിയല്‍ ലൈഫ് സീന്‍, ഏറെ നാളുകള്‍ക്കു മുന്‍പ് സോമേട്ടനും മോഹന്‍ലാലിനുമൊപ്പം’- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. ഇതിനു താഴെയാണ് വിമർശനവുമായി ഒരാളെത്തിയത്.

read also: ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ദൃശ്യം 3’: ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് കാത്ത് ആരാധകർ

‘താങ്കള്‍ ഒരു ഇന്ത്യക്കാരന്‍ അല്ലേ.. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച്‌ ഒന്നും താങ്കളുടെ പേജില്‍ കാണാനില്ല..’ എന്നായിരുന്നു കമന്റ്. വൈകാതെ മറുപടിയുമായി താരം എത്തി. ‘താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75 എന്നായിരുന്നു’ താരത്തിന്‍റെ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button