CinemaGeneralIndian CinemaLatest NewsMollywood

‘അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’: ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഒരുങ്ങുന്നു

അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. നവാഗതനായ വിനേഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിയിട്ടുള്ള വിനേഷിന്റെ ആദ്യ സിനിമയാണിത്. ടൈം ട്രാവൽ പ്രമേയമാക്കി വിനേഷ് സംവിധാനം ചെയ്ത ‘ടു ദി മൂൺ ആൻ ബാക്ക്’ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Also Read: എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമ വന്നാല്‍ ചെയ്യും: ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഫഹദ്

ഇപ്പോളിതാ, സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ‘അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’ എന്ന ടാഗ് ലൈനിൽ ആണ് ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ എത്തിയത്. ഒരു സ്കൂളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരു​ങ്ങുന്നത്.

വിനേഷ് വിശ്വനാഥിനൊപ്പം മുരളി കൃഷ്ണൻ, ആനന്ദ് മന്മദൻ, അനൂപ് വി ഷൈലജ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് പിള്ള, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അനൂപ് വി ഷൈലജ ആണ് ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button