GeneralLatest NewsMollywoodNEWSWOODs

മികച്ച സിനിമാ പിആർഓക്കുള്ള ‘ജവഹർ പുരസ്‌കാരം’ പ്രതീഷ് ശേഖറിന്

ശ്രിമതി ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്.

ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമാ പി ആർ ഓയ്ക്കുള്ള “ജവഹർ പുരസ്‌കാരം2024” പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി. ശ്രിമതി ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്.

read also: ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്നു: തേരി മേരി പൂർത്തിയായി

മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച വിജയ് ചിത്രം ലിയോ എന്നിവയുടെ പി ആർ ഓ റോളിൽ മികച്ച പ്രകടനമാണ് അംഗീകാരത്തിന് അർഹമാക്കിയത്. മാധ്യമ പ്രവർത്തകനുമായിരുന്ന പ്രതീഷ് ശേഖർ കഴിഞ്ഞ മൂന്നു വർഷമായി മലയാളത്തിലെയും സൗത്ത് ഇന്ത്യയിലെയും ചിത്രങ്ങളുടെ പി ആർ ഓ ആയി ജോലി ചെയ്യുകയാണ്.

shortlink

Post Your Comments


Back to top button