AwardsGeneralLatest News

‘പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു, നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടതിൽ സന്തോഷം’: കനികുസൃതി

കൊച്ചി: ​പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്നും തണ്ണിമത്തൻ കാവ്യാത്മകമായി തോന്നിയെന്നും മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നടി കനി കുസൃതിപറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിലെ ​ഗ്രാൻഡ് പ്രീ പുരസ്കാരത്തിന്റെ അഭിമാനത്തിളക്കത്തിലാണ് നടി കനികുസൃതി പ്രമുഖ ചാനലിനോട് സംസാരിച്ചത്.

പ്രാദേശിക കഥകൾ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്നും നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കനി പറഞ്ഞു. ചുറ്റിലുമുളത് എല്ലാം ഓർത്തു ജീവിക്കണം എന്നാണ് ആഗ്രഹമെന്നം കനി കൂട്ടിച്ചേർത്തു.

മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ ​ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ചത്. പായല്‍ കപാഡിയ ഒരുക്കിയ ചിത്രത്തില്‍ നടന്‍ അസീസ് നെടുമങ്ങാടും ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു.

shortlink

Post Your Comments


Back to top button