CinemaGeneralIndian CinemaLatest NewsMollywood

വീണ്ടും ത്രില്ലടിപ്പിക്കാൻ ഇന്ദ്രൻസ് എത്തുന്നു: ‘ശുഭദിനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ഇന്ദ്രൻസ്, ഗിരീഷ്‌ നെയ്യാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്കാണ് സാധാരണക്കാരനായ സിഥിൻ ഒരു പോംവഴി തിരഞ്ഞെടുത്തത്. സമയത്തിൽ വലിയ വിശ്വാസമുള്ള സിഥിൻ അത് നടപ്പാക്കാൻ ഒരു ശുഭദിനവും ശുഭ മുഹൂർത്തവും കണ്ടെത്തുന്നു. പൂർണ്ണമായും ശുഭദിനത്തിൽ വിശ്വാസമർപ്പിച്ച് അയാൾ ആ സാഹസത്തിനിറങ്ങുന്നു. അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സന്ദർഭങ്ങളാണ് തുടർന്നുണ്ടാകുന്നത്. അതൊരിക്കലും അയാൾ പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.

Also Read: മനസ്സിൽ പ്രണയം നിറയ്ക്കാൻ ശലഭമഴ: മ്യൂസിക് ആൽബം റിലീസ് ചെയ്തു

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവരെ കൂടാതെ ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ, അരുൺ കുമാർ, നെബീഷ് ബെൻസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

രചന- വി എസ് അരുൺ കുമാർ, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ്, പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം- അർജുൻ രാജ്കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല – ദീപു മുകുന്ദപുരം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ്- അജയ് എൽ കൃഷ്ണ, സൗണ്ട് മിക്‌സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈൻ – രാധാകൃഷ്ണൻ എസ്, ഡിസൈൻസ്- ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽ കൃഷ്ണ, പിആർഒ – അജയ് തുണ്ടത്തിൽ.

 

shortlink

Related Articles

Post Your Comments


Back to top button