CinemaGeneralIndian CinemaLatest NewsMollywood

‘എല്ലാത്തിലും രാഷ്ട്രീയമാണല്ലോ, വൈരാഗ്യം തീർക്കുകയാണ് ‘: സെൻസർ ബോർഡിനെതിരെ രാമസിംഹൻ

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. സിനിമയുടെ സെൻസറിം​ഗുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദേശിച്ചിരുന്നു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കാണുകയും മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ. സെൻസർഷിപ്പിൽ പ്രാദേശിക സെൻസർ ബോർഡ് രാഷ്ട്രീയം കളിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര സെൻസർ ബോർഡ് ചില ഷോട്ടുകൾ മാത്രം കട്ട് ചെയ്യണമെന്നാവശ്യപ്പെട്ട സിനിമ പ്രാദേശിക സെൻസർ ബോർഡ് ഇടപെട്ട് വീണ്ടും തിരിച്ചയക്കുകയായിരുന്നു എന്നും രാമസിം​ഹൻ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ‘നിർണായക സീനുകൾ കട്ട് ചെയ്യേണ്ടി വന്നേക്കും, രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു’: ടി ജി മോഹൻദാസ്

രാമസിംഹന്റെ വാക്കുകൾ

കഴിഞ്ഞ അഞ്ചാം തിയതി ഇവിടെ സെൻസറിം​ഗ് കഴിഞ്ഞതാണ്. അത് അപ്രൂവൽ ചെയ്തു. ചില ഷോട്ടുകൾ മാത്രമേ സെൻസർ ബോർഡ് കട്ട് ചെയ്തുള്ളൂ. നാട്ടിൽ കഴിഞ്ഞ ദിവസം എത്തിയപ്പോൾ വീണ്ടും വിളിക്കുന്നു, ഒന്നുകൂടി സെൻസർ ചെയ്യണമെന്ന്. പ്രാദേശിക സെൻസർ ബോർഡ് ആവശ്യപ്പെട്ടു എന്നാണ് അറിഞ്ഞത്. വൈരാഗ്യം തീർക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.

എല്ലാത്തിലും രാഷ്ട്രീയമാണല്ലോ. സെൻസർ ബോർഡിലെ മെമ്പർമാർക്കും രാഷ്ട്രീയമുണ്ടല്ലോ. സിനിമയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴുമുണ്ട്. ഇത് അത് തന്നെയാണ്. സിനിമയെ സിനിമ ആയി കാണുന്നില്ല. ചുരുളിക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടായിരുന്നു. എനിക്കത്ര ആവിഷ്കാര സ്വാതന്ത്ര്യമില്ല.

shortlink

Related Articles

Post Your Comments


Back to top button