CinemaGeneralIndian CinemaKollywoodLatest News

പാ രഞ്ജിത്ത്, ദുഷാര വിജയൻ, കാളിദാസ് ജയറാം: ‘നച്ചത്തിരം നഗർഗിരത്’ ട്രെയ്‍ലർ എത്തി

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നച്ചത്തിരം നഗർഗിരത്തി’ന്റെ ട്രെയ്‍ലർ പുറത്ത്. കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയ്‍ലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിക്കുന്നത്. ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയായി ‘നച്ചത്തിരം നഗർഗിരത്’ മാറുമെന്ന സൂചനയാണ് ട്രെയ്‍ലർ നൽകുന്നത്. ഓ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Also Read: ലൂസിഫറിനേക്കാൾ വലിയ ക്യാൻവാസ്, പാൻ വേൾഡ് ചിത്രം: എമ്പുരാൻ വരുന്നു

എ കിഷോർ കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. സെൽവ ആർ കെയാണ് എഡിറ്റിംഗ്. നീലം പ്രൊഡക്ഷൻസ്, യാഴി ഫിലിംസ് എന്നീ ബാനറുകളിൽ പാ രഞ്ജിത്ത്, വിഘ്‌നേശ് സുന്ദരേശൻ, മനോജ് ലിയോണൽ ജാൺസൺ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് തേൻമയാണ്. ലൈയരശൻ, ഹരികൃഷ്ണൻ, സുബത്ര റോബർട്ട്, ഷബീർ കല്ലറയ്ക്കൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button