CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക്‌ സമർപ്പിക്കുന്നു’ : ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജലി

കൊച്ചി: മമ്മൂട്ടി നായകനായ പേരന്‍പ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ട്രാൻസ്ജെൻഡർ മോഡൽ കൂടിയായ താരം പ്രശസ്തി നേടിയത്. മിനി സ്‌ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ അഞ്ജലി സോഷ്യൽ മീഡിയയിലും സജീവമാണ്.

സാമൂഹ്യ വിഷയങ്ങളിലും മറ്റുമുള്ള തന്റെ അഭിപ്രായങ്ങൾ അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വളരെ വേഗത്തിലാണ് ഇവ ചർച്ചയാകുന്നത്. ഇപ്പോൾ, ഇത്തരത്തിൽ അഞ്ജലി പങ്കുവെച്ച ചിത്രങ്ങളും അതിന് നൽകിയ തലക്കെട്ടുമാണ് ചർച്ചയാകുന്നത്. ‘വസ്ത്രത്തിൽ പ്രകോപിതർ ആകുന്നവർക്ക്‌ സമർപ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.

പാ രഞ്ജിത്ത്, ദുഷാര വിജയൻ, കാളിദാസ് ജയറാം: ‘നച്ചത്തിരം നഗർഗിരത്’ ട്രെയ്‍ലർ എത്തി

നിരവധിപ്പേരാണ് അഞ്ജലിയുടെ പോസ്റ്റിന് പിന്തുണയുമായി വന്നിട്ടുള്ളത്. ലൈംഗികാതിക്രമ കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന് ജാമ്യം നൽകിയ കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് ആളുകൾ പ്രതികരിക്കുന്നത്.

അതേസമയം, പീഡനക്കേസിൽ പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും, അതിനാൽ സെക്ഷൻ 354 എ പ്രകാരം പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.

 

shortlink

Related Articles

Post Your Comments


Back to top button