CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടി നായകനാകുന്ന ‘റോഷാക്ക്’ : സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്, ആകാംഷയോടെ പ്രേക്ഷകർ

കൊച്ചി: ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കിയ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്ന താണ് രണ്ടാമത്തെ പോസ്റ്ററും. തന്റെ ആദ്യചിത്രമായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രവും മമ്മൂട്ടി കമ്പനി തന്നെയാണ് നിർമ്മിക്കുന്നത്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ & എസ്. ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖറാണ് പി.ആർ.ഒ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ.

shortlink

Related Articles

Post Your Comments


Back to top button