GeneralLatest NewsMollywoodNEWS

ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാനാണ്: നടി ഹണി റോസിന്റെ വെളിപ്പെടുത്തൽ

ഇതിനു  ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ്

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ച നടി ഹണി റോസിന്റെ വാക്കുകളാണ്. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകൻ പറഞ്ഞതിനെകുറിച്ചാണ് ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഷോയിൽ ഹണി വെളിപ്പെടുത്തിയത്.

‘തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്’ – ഹണി റോസ് പറയുന്നു.

read also: ‘മനുഷ്യന്മാരുടെ മനസ്സറിയുന്ന ഒരു യന്ത്രമുണ്ടായിരുന്നെങ്കിൽ സുഖമായിരുന്നു’: നിഗൂഢതയുണർത്തി കുടുക്ക് 2025 ട്രെയിലർ

ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് ചോദിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണിയുടെ മറുപടി.  ഇതിനു  ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നു.

shortlink

Related Articles

Post Your Comments


Back to top button