CinemaGeneralIndian CinemaKollywoodLatest News

കണ്ണുകളില്‍ ഗൗരവം നിറച്ച് രജനികാന്ത്: ജയിലർ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

രജനികാന്ത് നായകനാകുന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയിലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൈകള്‍ പിന്നിലേക്ക് പിണച്ചുകെട്ടി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ രജനിയുടെ കഥാപാത്രം കലിപ്പ് ലുക്കില്‍ നടന്നുവരുന്നതാണ് പോസ്റ്ററിലുള്ളത്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്‍ പിക്‌ചേഴ്‌സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.‌‌

Also Read: തരംഗമായി റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

പ്രിയങ്ക മോഹൻ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യ റായിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവകാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്റെ വേണ്ടി രജനികാന്ത് റെക്കോര്‍ഡ് തുകയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ചിത്രത്തിനായി 151 കോടിയാണ് താരം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അണ്ണാത്തെയ്ക്ക് 100 കോടിയാണ് രജനികാന്ത് പ്രതിഫലം വാങ്ങിയിരുന്നത്. 50 കോടിയുടെ വര്‍ധനവാണ് താരത്തിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button