BollywoodCinemaGeneralIndian CinemaLatest News

അക്ഷയ് കുമാറിന്റ ‘കട്പുതലി’ ഡയറക്ട് ഒടിടിയിലേക്ക്

‘ബച്ചൻ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അക്ഷയ് കുമാർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കട്പുതലി’. തമിഴ് ചിത്രം ‘രാക്ഷസന്റെ’ ഹിന്ദി റീമേക്കാണിത്. രഞ്ജിത്ത് എം തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സെപ്തംബർ 2 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. രാകുൽ പ്രീത് സിംഗാണ് ചിത്രത്തിലെ നായിക. അക്ഷയ് കുമാർ തന്നെയാണ് റിലീസുമായി ബന്ധപ്പെട്ട വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഈ വർഷം ബോക്സ് ഓഫീസിൽ പരാജയങ്ങൾ മാത്രമാണ് അക്ഷയ് കുമാർ കണ്ടത്. തിയേറ്ററിൽ എത്തിയ തുടർച്ചയായ മൂന്ന് സിനിമകളും പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇക്കാരണം കൊണ്ടാണോ അടുത്ത ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുന്നത് എന്നും വ്യക്തമല്ല. സിനിമകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനെക്കുറിച്ച് അക്ഷയ് ചിത്രത്തിന്റെ ട്രെയ്‍ലർ ലോഞ്ചിൽ സംസാരിച്ചിരുന്നു.

Also Read: ജനങ്ങളെ തിയേറ്ററിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു ചോദ്യം ‘ഒരു പടത്തിന് പോയാലോ!’

‘സിനിമകൾ വിജയിക്കുന്നില്ല, ഇത് ഞങ്ങളുടെ തെറ്റാണ്, ഇത് എന്റെ തെറ്റാണ്. എനിക്ക് മാറ്റങ്ങൾ വരുത്തണം. പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കണം. മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ സഞ്ചരിക്കുന്ന വഴിയിൽ മാറ്റം വരുത്താൻ എനിക്ക് ആഗ്രഹമുണ്ട്. ഞാൻ ചെയ്യേണ്ട സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇക്കാര്യത്തിൽ എന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല’, അക്ഷയ് കുമാർ പറഞ്ഞു.

രാംകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോ ത്രില്ലർ ചിത്രമാണ് ‘രാക്ഷസൻ’. വിഷ്ണു വിശാൽ, അമലാ പോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്.

 

shortlink

Related Articles

Post Your Comments


Back to top button