BollywoodCinemaGeneralIndian CinemaLatest News

ദുൽഖറിന്റെ ബോളിവുഡ് ചിത്രം: ‘ഛുപ്’ റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ ചിത്രങ്ങളിലെ വിജയം ആവർത്തിച്ച് ബോളിവുഡിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ. ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ ഹിന്ദി ചിത്രം ‘ഛുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റിന്‍റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ആര്‍ ബല്‍ക്കി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തും.

ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

Also Read: ‘അന്യൻ’ സ്റ്റൈലിൽ വിക്രം: ‘കോബ്ര’യുടെ കിടിലൻ ട്രെയിലർ

ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബൽക്കി. ബൽക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.

 

shortlink

Related Articles

Post Your Comments


Back to top button