CinemaGeneralIndian CinemaLatest NewsMollywood

ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ?: രാമസിംഹൻ

സംസ്ഥാനത്ത് വിവാദമായ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാമസിംഹന്‍. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ അനുകൂലിച്ചാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ? നാം ഒരുമിച്ചായിരുന്നില്ലേ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രാമസിംഹന്റെ പ്രതികരണം.

Also Read: ദുൽഖറിന്റെ ബോളിവുഡ് ചിത്രം: ‘ഛുപ്’ റിലീസ് തിയതി പ്രഖ്യാപിച്ചു

രാമസിംഹന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരുമിച്ചിരുന്നാല്‍, ഒരേ വസ്ത്രം ധരിച്ചാല്‍ ഗര്‍ഭം ധരിക്കുമോ? നാം ഒരുമിച്ചായിരുന്നില്ലേ, ഒരേ യൂണിഫോമില്‍. നിന്റെ തലയില്‍ ഒരു തട്ടവും, അവളുടെ നെറ്റിയില്‍ ചന്ദനക്കുറിയും ഉണ്ടായിരുന്നു,അവന്റെ നെഞ്ചില്‍ ഒരു വെന്തിങ്ങയും..അത്രേയുള്ളൂ. അവിടെ കറുത്ത മുഖം മൂടിയോ മറയോ ഉണ്ടായിരുന്നില്ല, എന്നിട്ടും ആരും ഗര്‍ഭം ധരിച്ചില്ല.
നമ്മള്‍ ഒരുമിച്ചൊരു ബഞ്ചില്‍ ഇരുന്നല്ലേ സംശയം തീര്‍ത്തത്, റെക്കോര്‍ഡുകള്‍ വരച്ചത്, ഒരുമിച്ചൊരു ബഞ്ചില്‍ ഇരുന്നല്ലേ കാന്റീനിലെ ഉള്ളി വടയും ചായയും കഴിച്ചത്. നീ ഗര്‍ഭിണിയായില്ലല്ലോ ഭാഗ്യം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നമ്മള്‍ ഒരുമിച്ചല്ലേ കണ്ടത്, നമ്മള്‍ ഒരുമിച്ചല്ലേ നാടകം കളിച്ചത്, എന്റെ നെഞ്ചിനോടോട്ടിയല്ലേ നീ അഭിനയിച്ചത്? എന്നിട്ടും നീ ഗര്‍ഭം ധരിച്ചില്ല. എന്തുകൊണ്ടെന്നറിയാമോ? നാം നമ്മളായിരുന്നു. നല്ല രക്ഷിതാക്കള്‍ നല്ലത് പഠിപ്പിച്ചു വിട്ട നമ്മള്‍. നമ്മുടെ കുഞ്ഞുങ്ങള്‍ മറയ്ക്കപ്പുറത്തും ഇപ്പുറത്തുമിരിക്കട്ടെ, കറുപ്പില്‍ മുങ്ങിയിരിക്കട്ടെ. ഒന്ന് തൊട്ടാല്‍ ഒരുമിച്ചൊന്നിരുന്നാല്‍ എന്റെ പടച്ചോനെ..എല്ലാം തീര്‍ന്നു. എന്റെ മതം തീര്‍ന്നു.

shortlink

Related Articles

Post Your Comments


Back to top button