CinemaGeneralIndian CinemaLatest NewsMollywood

‘നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെ’: ലാൽ ജോസ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. സോളമന്റെ തേനീച്ചകൾ എന്ന ചിത്രമാണ് ലാൽ ജോസിന്റേതായി അവസാനം തിയേറ്ററിൽ എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ റിയാലിറ്റി ഷോയിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ജോജു ജോർജ് ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ സോളമൻ ആയി എത്തിയത്.

ഇപ്പോളിതാ, സോളമന്റെ തേനീച്ചകളുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവെ ലാൽ ജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണെന്നാണ് അദ്ദേഹം പറയുന്നത്.

Also Read: അല്ലു അർ‍ജുൻ ഹോളിവുഡിലേക്ക്? സൂപ്പർ ഹീറോ ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന് സൂചന

‘ പണം നൽകുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ഇത്തരം നിരൂപകർ നല്ലത് പറയുന്നത്. മറ്റുള്ളവരെ തകർക്കാൻ എല്ലാ തരത്തിലും മോശം അഭിപ്രായം പ്രചരിപ്പിക്കുകയും ചെയ്യും. എന്നാൽ, സിനിമയെ ശരിയായ രീതിയിൽ വിലയിരുത്തുന്നവരും ഏറെയുണ്ട്. വിമർശകരെയും നിരൂപകരെയും മുന്നിൽ കണ്ട്​ സിനിമയെടുക്കേണ്ട സാഹചര്യമാണ്​ ഇന്നുള്ളത്​. പുതുകാല സിനിമ പ്രളയത്തിൽ പിടിച്ചു നിൽക്കാനാണ്​ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള എന്നെ പോലുള്ളവർ ശ്രമിക്കുന്നത്​’, ലാൽ ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button