CinemaGeneralIndian CinemaKollywoodLatest NewsMollywood

മലയാളത്തിൽ പച്ച പിടിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിന്തിക്കുന്നത് തമിഴിൽ: കാളിദാസ് ജയറാം

പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരം നഗർ​ഗിരത് റിലീസിന് ഒരുങ്ങുകയാണ്. കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി കേരളത്തിൽ നടന്ന പരിപാടിയിൽ കാളിദാസ് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ തനിക്ക് പച്ച പിടിക്കാനായില്ലെന്നും തമിഴിലാണ് താൻ ചിന്തിക്കുന്നതെന്നുമാണ് കാളിദാസ് പറഞ്ഞത്.

കാളിദാസ് ജയറാമിന്റെ വാക്കുകൾ:

മലയാളത്തിൽ എനിക്ക് പച്ച പിടിക്കാനായില്ല. തമിഴിലാണ് താൻ ചിന്തിക്കുന്നത്. അതുകൊണ്ടായിരിക്കും അവിടെ കൂടുതൽ സിനിമകൾ ചെയ്യുന്നത്. ഞാൻ താമസിക്കുന്നതൊക്കെ ചെന്നൈയിലാണ്. ഞാൻ ചിന്തിക്കുന്ന ഭാഷ തമിഴാണ്. ചിലപ്പോൾ ഞാൻ തന്നെ ഇവിടെ എഫേർട്ട് എടുക്കാത്തതുകൊണ്ടാവും. ഒരു ടീമുമായി കംഫർട്ടബിൾ ആകുമ്പോഴല്ലേ സിനിമ ചെയ്യാൻ പറ്റൂ. ആ ടീമുമായി ബോണ്ട് ക്രിയേറ്റ് ചെയ്യണം, അല്ലെങ്കിൽ ആ ഫിലിം മേക്കറുടെ ഐഡിയോളജിയുമായി സെറ്റ് ആയി പോയാലേ നമുക്ക് സിനിമ ചെയ്യാൻ പറ്റുകയുള്ളൂ.

Also Read: സ്വര ഭാസ്‌കറിന്റെ ‘മെയിൽ വേർഷൻ’: മറുപടിയുമായി പ്രകാശ് രാജ്

ഞാൻ ആദ്യമായിട്ടാണ് രഞ്ജിത്ത് സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്. കലയും ഷബീറും നേരത്തെ തന്നെ സാറിന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന അവസരങ്ങളിലൂടെയാണല്ലോ കേറി പോകുന്നത്. സാധാരണ ചെയ്യുന്ന ജോണറിൽ നിന്ന് മാറി രഞ്ജിത്ത് സാറിന്റെ സ്‌റ്റൈൽ ബ്രേക്ക് ചെയ്തുകൊണ്ട് പുതിയ ഐഡിയ എടുത്തുവെക്കുമ്പോൾ ശരിക്കും സർപ്രൈസ്ഡായി. ആ സിനിമയുടെ എഫേർട്ടിന്റെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button