CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എത്തുക പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളിൽ

കൊച്ചി: സൂപ്പർ താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പദ്ധതിയാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബിഗ് ബജറ്റ് ത്രീഡി ഫാന്റസി ചിത്രമായ ബറോസിൽ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

 

shortlink

Related Articles

Post Your Comments


Back to top button