CinemaGeneralIndian CinemaKollywoodLatest News

ജവാനിലെ വില്ലനാകാൻ വിജയ് സേതുപതി വാങ്ങുന്നത് കോടികൾ: നടന് പ്രതിഫലമായി ലഭിക്കുന്ന ഏറ്റവും വലിയ തുക

മികച്ച കഥാപാത്രങ്ങൾകൊണ്ട് ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും വിജയ് സേതുപതിയുടെ കയ്യിൽ ഭദ്രമാണ്. പ്രേക്ഷകർ മക്കൾ സെൽവൻ എന്നാണ് താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. തെന്നിന്ത്യ കീഴടക്കി ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം.

ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാനിൽ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്. ഇപ്പോളിതാ, ചിത്രത്തിനായി നടൻ വാങ്ങുന്ന വമ്പൻ പ്രതിഫലത്തിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. 21 കോടിയാണ് സിനിമയിലെ വിജയ് സേതുപതിയുടെ പ്രതിഫലം. നാൾ ഇന്നുവരെ ഒരു സിനിമയ്ക്കായി വിജയ് സേതുപതി വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫല തുകയാണിത്.

Also Read: ‘ഞാന്‍ സന്തുഷ്ടയാണ്, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാന്‍ ധൈര്യമില്ല’: രമ്യ കൃഷ്ണൻ

അതേസമയം, ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലായിരിക്കും എത്തുക എന്നാണ് സൂചന. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ദീപിക പദുകോണും സിനിമയിൽ കാമിയോ വേഷത്തിലെത്തുന്നുണ്ട്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

shortlink

Related Articles

Post Your Comments


Back to top button