BollywoodCinemaGeneralIndian CinemaLatest News

തബുവിന്റെ ത്രില്ലർ ചിത്രം: ഖൂഫിയ ടീസർ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്

തബുവും അലി ഫസലും കേന്ദ്ര കഥാപാത്രങ്ങാളാകുന്ന ചിത്രമാണ് ഖൂഫിയ. പ്രമുഖ ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ് ആദ്യമായി നെറ്റ്ഫ്ലിക്സിനു വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിശാൽ ഭരദ്വാജ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

‘ഒരു നിഗൂഢത ഒരുങ്ങുന്നുണ്ട്, അത്രമാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കൂ’, ടീസറിനൊപ്പം നെറ്റ്ഫ്ലിക്സ് ഇങ്ങനെയാണ് കുറിച്ചത്. അമർ ഭൂഷന്റെ ‘എസ്‌കേപ്പ് ടൂ നോവെയർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.

Also Read: സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു

ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന കൃഷ്‍ണ മെഹ്‍റ എന്ന ‘റോ’ ഏജൻറിൻറെ കഥയാണ് ചിത്രം പറയുന്നത്. ടീസറിനൊപ്പം ഉടൻ വരും എന്ന അറിയിപ്പല്ലാതെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button