BollywoodCinemaGeneralIndian CinemaLatest News

‘നിങ്ങളുടെ ഊർജം കളയുന്നതിന് പകരം മറ്റെന്തെങ്കിലും ജോലികൾക്കായി അത് വിനിയോഗിക്കൂ’: ഷെഫാലി ഷാ

ബോളിവുഡ് സിനിമ ലോകത്ത് ബോയ്കോട്ട് ക്യാംപെയ്ൻ തുടരുകയാണ്. നിരവധി സിനിമകൾക്കെതിരെയാണ് അടുത്തിടെയായി ക്യാംപെയ്ൻ നടന്നത്. രൺബീർ കപൂർ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെയാണ് അവസാനമായി ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. വർഷങ്ങൾക്ക് മുൻപുള്ള രൺബീറിന്റെ അഭിമുഖത്തിൽ താരം ബീഫ് ഇഷ്ടമാണെന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബോയ്‌കോട്ട് ക്യാപെയ്ൻ നടക്കുന്നത്. നേരത്തെ, ‘ലാൽ സിംഗ് ഛദ്ദ’, ‘രക്ഷാബന്ധൻ’, ‘ഡാർലിംഗ്‌സ്’ തുടങ്ങിയ സിനിമകൾക്കെതിരെയും ബോയ്‌കോട്ട് ക്യാംപെയ്ൻ ശക്തമായിരുന്നു.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഷെഫാലി ഷാ. വിദ്വേഷംകൊണ്ട് മാത്രമാണ് ഇത്തരത്തിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉണ്ടാകുന്നതെന്നും അതിനുള്ള കാരണം വ്യക്തമല്ലെന്നുമാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: അടുത്ത ശനിയാഴ്ച ട്രെയ്‌ലർ എത്തും: സാറ്റർഡേ നൈറ്റ് പുതിയ അപ്ഡേറ്റുമായി സംവിധായകൻ

‘എന്നെ സംബന്ധിച്ച് ഒരു കാര്യത്തിൽ വെറുപ്പ് തോന്നണമെങ്കിൽ സമയമെടുക്കും. ബഹിഷ്‌കരണ ക്യാംപെയ്ൻ വളരെ വേഗത്തിൽ സംഭവിക്കുന്നു. വെറുപ്പും വിദ്വേഷവും ആരോട് വേണമെങ്കിലും എങ്ങനെവേണമെങ്കിലും തോന്നാം. അത് ബോളിവുഡ് താരങ്ങളോട് മാത്രമല്ല. ഇത്തരം പ്രവർത്തികളിൽ നിങ്ങളുടെ ഊർജം കളയുന്നതിന് പകരം കൂടുതൽ ക്രിയാത്മകമായ ജോലികൾക്കായി മറ്റെവിടെയെങ്കിലും ഈ പരിശ്രമം നന്നായി വിനിയോഗിക്കാവുന്നതാണ്’, ഷെഫാലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button