CinemaGeneralIndian CinemaLatest NewsMollywood

പൊലീസായി ഷെയിൻ നി​ഗം, ഒപ്പം സണ്ണി വെയിനും: വേല ഒരുങ്ങുന്നു

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേല. എം സജാസാണ് വേലയുടെ തിരക്കഥ ഒരുക്കുന്നത്. എസ് ജോർജ് നിർമ്മിക്കുന്ന സിനിമയുടെ സഹ നിർമ്മാണം ബാദുഷ പ്രൊഡക്ഷൻസാണ്.

ഷെയ്ൻ നിഗം ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും വേലയ്ക്കുണ്ട്. ക്രൈം ഡ്രാമ തില്ലറായാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്. കഥാപാത്രങ്ങളെ കാണിക്കാതെ വളരെ വ്യത്യസ്തമായ പോസ്റ്ററാണ് വേലയുടേത്. പോത്തിന് പിറകേ വള്ളിയിൽ തൂങ്ങി പായുന്ന കുരങ്ങാണ് പോസ്റ്ററിലുള്ളത്.

Also Read: ‘ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ’: തുറന്നടിച്ച് മാളവിക ജയറാം

എഡിറ്റിം​ഗ് മഹേഷ് ഭുവനേന്ദും ഡിഒപി സുരേഷ് രാജനുമാണ് നിർവ്വഹിക്കുന്നത്. സാം സി എസ് ആണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button