CinemaGeneralIndian CinemaLatest NewsMollywood

നിവിൻ പോളി – സണ്ണി വെയ്ൻ ടീമിന്റെ പടവെട്ട്: പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടീസർ നാളെ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.30നാകും ടീസർ എത്തുക. ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

Also Read: ’ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ’: ‘ഗോൾഡ്‌’ റിലീസ് നീട്ടിയെന്ന് അൽഫോൺസ് പുത്രൻ

എറെ വിവാദങ്ങൾ ഉണ്ടായ ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ സംവിധായകനും സഹ നിർമ്മാതാവിനും എതിരെ പീഡന പരാതി ഉയർന്നത് വിവാദമായിരുന്നു. സംഭവത്തിൽ സംവിധായകൻ ലിജു കൃഷ്‌ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button